ഖുര്‍ആന്‍ പഠനം ആസ്വാദ്യകരമാക്കി തഫ്ഹീമിന്റെ പരിഷ്‌കരിച്ച കമ്പ്യൂട്ടര്‍ പതിപ്പ്

അസ്ഹര്‍ പുള്ളിയില്‍

വിശുദ്ധ ഖുര്‍ആന്‍ പഠനത്തെ ഏറെ ആസ്വാദ്യകരമാക്കിത്തീര്‍ക്കുന്നുണ്ട് ഡി-4 മീഡിയ പുറത്തിറക്കിയ തഫ്ഹീമുല്‍ ഖുര്‍ആന്റെ പരിഷ്‌കരിച്ച കമ്പ്യൂട്ടര്‍ പതിപ്പ്. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെ പാരായണം, പരിഭാഷ, വ്യാഖ്യാനം എന്നിവ കേട്ട് പഠിക്കാനുള്ള നൂതന സാങ്കേതികവിദ്യയുടെ സഹായം പുതിയ തലമുറയിലെ ഖുര്‍ആന്‍ പഠിതാക്കളെയും വിജ്ഞാന കുതുകികളെയും ആകര്‍ഷിക്കാതിരിക്കില്ല.
ഓഡിയോ-വിഷ്വല്‍ സാങ്കേതികത്തികവോടെ, വിദഗ്ധ സംഘത്തിന്റെ കഠിനശ്രമത്തിന്റെ ഫലമായാണ് പുതിയ പതിപ്പ് തയാറാക്കപ്പെട്ടത്. ഇളം തലമുറയെ ആകര്‍ഷിക്കാനുതകുന്ന തഫ്ഹീമിന്റെ സമ്പൂര്‍ണ ഇംഗ്ലീഷ് പതിപ്പും ഇതിലുണ്ടണ്ട്. പഴയ പതിപ്പിനെ അപേക്ഷിച്ച് നിരവധി സൗകര്യങ്ങള്‍ പുതുതായി ഒരുക്കിയിരിക്കുന്നു. ഏറെ ആകര്‍ഷകമായി സംവിധാനിക്കാനും സാധിച്ചിരിക്കുന്നു. സൂക്തങ്ങളോട് ബന്ധപ്പെട്ട വ്യാഖ്യാനത്തിന്റെ റഫറന്‍സ് നമ്പറില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ സൂക്തവും അര്‍ഥവും, മറച്ചുകളയുന്ന പഴയ പോപ്അപ് ബോക്‌സിന് പകരം വലതു ഭാഗത്ത് സൂക്തവും അര്‍ഥവും ഇടതുഭാഗത്ത് വ്യാഖ്യാനവും പ്രത്യക്ഷപ്പെടുന്ന തരത്തിലാണ് പുതിയ പതിപ്പിന്റെ പേജ് സെറ്റിംഗ്.

Read More

ഖുര്‍ആന്‍ നാളെയുടെ കൂടി ഗ്രന്ഥമാണ്: പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍

കോഴിക്കോട്: വിശുദ്ധ ഖുര്‍ആന്‍ നാളെയുടെ കൂടി ഗ്രന്ഥമാണെന്നും അതിന്റെ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും നിരവധി ആളുകള്‍ ഇസ്‌ലാമിലേക്ക് കടന്നു വരാന്‍ കാരണമായിട്ടുണ്ടെന്നും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് മുന്‍ അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍. സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ തഫ്ഹീമുല്‍ ഖുര്‍ആന്‍ കമ്പ്യൂട്ടര്‍ പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിശുദ്ധ ഖുര്‍ആന്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നതായും കോഴിക്കാട് കാലിക്കറ്റ് ടവറില്‍ നടന്ന പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.

Read More

വിശുദ്ധ ഖുര്‍ആന്റെ വ്യാപക പ്രചാരണം ലക്ഷ്യമാക്കുന്ന മലയാളത്തിലെ അതിബൃഹത്തായ ഇസ്‌ലാമിക വൈജ്ഞാനിക സംരംഭം...

ഖുര്‍ആനിക വിജ്ഞാനത്തിന്റെ ഉള്ളറകളിലേക്ക് ഒന്നോ രണ്ടോ മൗസ് ക്ലിക്കുകളിലൂടെ കടന്നെത്താവുന്ന സോഫ്റ്റ്‌വെയര്‍ ഘടന...

ആറ് വാള്യങ്ങളിലായി മുവ്വായിരത്തി മുന്നൂറിലധികം പേജുകളുള്ള തഫ്ഹീമുല്‍ ഖുര്‍ആന്‍ പൂര്‍ണ്ണമായും വായിച്ചു കേള്‍ക്കാന്‍ സൗകര്യം. ..

image01

ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികളെയും മറ്റും പരിഗണിച്ച് ഓഡിയോ ഒഴിച്ചുള്ള തഫ്ഹീമിന്റെ സമ്പൂര്‍ണ്ണ ഇംഗ്ലീഷ് പതിപ്പ്...

image01

മദീനാ മുസ്ഹഫിന്റെ ഏറ്റവും പുതിയ ആകര്‍ഷകമായ ഖുര്‍ആന്‍ പേജുകള്‍...

image01

Thafheemul Quran Software - Demo Video


Video Gallery

തുടക്കക്കാര്‍ മുതല്‍ ഗവേഷണ വിദ്യാര്‍ഥികള്‍ക്കുവരെ പ്രയോജനപ്പെടുന്ന രീതി.

പണ്ഡിതന്‍മാര്‍, സാങ്കേതിക വിദഗ്ദര്‍ ഉള്‍പ്പെടെ വലിയൊരു സംഘത്തിന്റെ രണ്ട് വര്‍ഷത്തിലേറെ നീണ്ടുനിന്ന കഠിനശ്രമങ്ങളുടെ ഫലസിദ്ധി.

മിശാരി അല്‍ അഫാസി, അലി അല്‍ ഹുദൈഫി, സഅദ് അല്‍ ഗാമിദി എന്നീ പ്രശസ്ത ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം.

പ്രശസ്ത ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ നൗഷാദ് ഇബ്രാഹീമിന്റെ പ്രൗഢമായ മലയാളം വായന.

തഫ്ഹീമില്‍ പരാമര്‍ശിക്കുന്ന ഹദീസുകളുടെ അറബി മൂലം സനദ് സഹിതം.

തജ്‌വീദ് പഠനത്തിന് സംവിധാനം.

ഖുര്‍ആന്‍ പദങ്ങളുടെ പഠനപുരോഗതി വിലയിരുത്തുന്നതിന് 'ഡ്രാഗ് & ഡ്രോപ്' ഗെയിം.

ആശയ പഠനം വിലയിരുത്താന്‍ 'പ്രശ്‌നോത്തരി.

ഹിഫ്ദ് പഠനത്തിനും സ്വയം പരിശോധനക്കും പ്രത്യേക സംവിധാനം.

വ്യത്യസ്ത രീതികളില്‍ ഇന്‍ഡക്‌സ് സൗകര്യം.

തഫ്ഹീമിലെ ആയിരക്കണക്കിന് പദങ്ങളുടെ വിശദീകരണം.

അതിവിപുലമായ സെര്‍ച്ച് സംവിധാനം.

കോപ്പി / പേസ്റ്റ്, ബുക്ക്മാര്‍ക്ക്, സ്റ്റിക്കി നോട്ട് സൗകര്യം.

അറബിക്, മലയാളം, ഇംഗ്ലീഷ് ഫോണ്ടുകള്‍ ആവശ്യമനുസരിച്ച് ചെറുതാക്കാനും വലുതാക്കാനും സൗകര്യം.

 • എം.ഐ. അബ്ദുല്‍ അസീസ് (അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

  ആധുനിക വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, അല്ലാഹുവിന്റെ പരിശുദ്ധ വചനങ്ങള്‍ സാധ്യമായ വിധത്തില്‍ ജനങ്ങളിലെത്തിക്കുക എന്നത് മഹത്തായ ഒരു ദൗത്യനിര്‍വഹണം തന്നെയാണ്. പ്രബോധക സമൂഹമെന്ന നിലക്ക് പ്രപഞ്ചനാഥന്‍ നമ്മെ ചുമതലപ്പെടുത്തിയ ബാധ്യത കൂടിയാണത്.
  ഈ ദൗത്യനിര്‍വഹണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അല്ലാഹു മഹത്തായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുമാറാകട്ടെ.

 • ടി. ആരിഫലി (ഡെപ്യൂട്ടി അമീര്‍, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്)

  അന്ധകാരം മുറ്റിയ ഹൃദയങ്ങളില്‍ വെള്ളിവെളിച്ചം പരത്തുന്ന പ്രകാശഗോപുരമാണ് വിശുദ്ധ ഖുര്‍ആന്‍. ഒരുവശത്ത് ഹൃദയങ്ങളില്‍നിന്ന് ഹൃദയങ്ങളിലേക്ക് അത് അനുസ്യൂതം പ്രസരിക്കുമ്പോള്‍ മറുവശത്ത് ലിഖിത രൂപത്തിലും പ്രചരിച്ചു കൊണ്ടിരിക്കുന്നു. ഇലക്‌ട്രോണിക് മീഡിയയുടെ കുതിച്ചുചാട്ടം ഇതിന് ആക്കം കൂട്ടി.അതിനാല്‍ തന്നെ ആധുനിക മാധ്യമങ്ങളുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തിവിജ്ഞാനം നേടല്‍ നമ്മുടെ ബാധ്യതയായി മാറിയിരിക്കുന്നു.
  സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കനുസരിച്ച് വിജ്ഞാനത്തില്‍നിന്ന് അകലുന്ന പ്രവണത നാം ഒഴിവാക്കണം. ഖുര്‍ആനിക വിജ്ഞാനവുമായി കൂടുതലടുക്കാന്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ ഈ പുതിയ കമ്പ്യൂട്ടര്‍ പതിപ്പ് സഹായമാകുമെന്നാണ് പ്രതീക്ഷ.

 • ശൈഖ് മുഹമ്മദ് കാരകുന്ന് (അസി. അമീര്‍, ജമാഅത്തെ ഇസ്‌ലാമി കേരള)

  ഖുര്‍ആന്‍ കാലാതിവര്‍ത്തിയായ വേദഗ്രന്ഥമാണ്. ഭാഷകള്‍ അനുദിനം മാറിക്കൊണ്ടിരിക്കുമ്പോഴും ഖുര്‍ആനിന്റെ ഭാഷ പുതുമയോടെ നിലനില്‍ക്കുന്നത് അതിന്റെ അമാനുഷികതയാണ്. കാലഘട്ടത്തിന്റെ നാഡീസ്പന്ദനങ്ങള്‍ തിരിച്ചറിഞ്ഞ ഖുര്‍ആന്‍ വ്യാഖ്യാനഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള സംരംഭമാണ് ഈ കമ്പ്യൂട്ടര്‍വല്‍ക്കരണ പദ്ധതി. കമ്പ്യൂട്ടറുപയോയിക്കുന്ന ഒരോ മലയാളിയുടെയും കരങ്ങളില്‍ ഇതെത്തിക്കാന്‍ നാം തയ്യാറാവേണ്ടതുണ്ട്.

വിശ്വോത്തര പണ്ഡിതനും നവോത്ഥാന നായകനുമായ സയ്യിദ് മൗദൂദിയുടെ വിഖ്യാത കൃതി. മുപ്പത് വര്‍ഷമെടുത്ത് പൂര്‍ത്തീകരിക്കപ്പെട്ട ഈ ബൃഹദ് ഗ്രന്ഥം ഖുര്‍ആന്‍ വ്യാഖ്യാന ചരിത്രത്തിലെത്തന്നെ വേറിട്ടൊരു രചനയത്രെ.

അഭ്യസ്തവിദ്യരായ സ്ത്രീ-പുരുഷന്മാരുടെ മസ്തിഷ്‌കങ്ങളുമായി അനായാസം സംവദിക്കുന്ന ഭാഷയും ശൈലിയുമാണ് തഫ്ഹീമിന്റെത്.

തഫ്ഹീമില്‍ പ്രതിപാദിക്കപ്പെട്ട വിഷയങ്ങളുടെ വൈപുല്യവും വൈവിധ്യവും അതിനെ ബൃഹത്തായൊരു മതവിജ്ഞാനകോശം തന്നെയാക്കുന്നു.

ഹദീസ്, ഫിഖ്ഹ്, ഇല്‍മുല്‍ കലാം തുടങ്ങിയ മതവിജ്ഞാനീയങ്ങള്‍ മുതല്‍ ‍ചരിത്രം, തത്ത്വചിന്ത, സാമൂഹ്യശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങളെല്ലാം ആധികാരികമായി ചര്‍ച്ച ചെയ്യപ്പെന്നു.

ഇന്ത്യയിലെ മിക്ക ഭാഷകളിലേക്കും അനേകം വിദേശ ഭാഷകളിലേക്കുംപൂര്‍ണമായോ ഭാഗികമായോ തര്‍ജമ ചെയ്യപ്പെട്ട ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥം.

ഒട്ടേറെ സവിശേഷതകളുമായി തഫ്ഹീം സോഫ്റ്റ്‌വെയര്‍

വി.കെ അബ്ദു (Director - D4 media) / നസീഫ് തിരുവമ്പാടി (Editor-Islam Onlive)

ഗഹനമായ പഠനവും മനനവും നടത്തി ഉര്‍ദുവില്‍ ആറ് വാല്യങ്ങളിലായി സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി രചിച്ച വിഖ്യാത ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ് തഫ്ഹീമുല്‍ ഖുര്‍ആന്‍. ഇന്ത്യയിലെ മിക്ക ഭാഷകളിലും, അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍, പുഷ്തു, തുര്‍കി, ജാപ്പനീസ്, തായ്, സിംഹള, റഷ്യന്‍ തുടങ്ങിയ വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടതുതന്നെ തഫ്ഹീമിനു ലോകം നല്‍കിയ വലിയ അംഗീകാരമാണ്.

Read More

ഖുര്‍ആന്‍ പഠനം ഇനി ഏറെ എളുപ്പം

കെ.എ നാസര്‍ (Exe.Director D4 media)

പ്രശസ്ത പണ്ഡിതനും ചിന്തകനുമായ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിയുടെ വിഖ്യാത കൃതിയായ തഫ്ഹീമുല്‍ ഖുര്‍ആന്റെ സമ്പൂര്‍ണ ഓഡിയോ ഉള്‍പ്പെടുത്തിയ പുതിയ സോഫ്റ്റ്‌വെയര്‍ പതിപ്പിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി - അല്‍ ഹംദു ലില്ലാഹ്. ഗഹനമായ പഠനവും മനനവും നടത്തി ഉര്‍ദുവില്‍ ആറ് വാല്യങ്ങളിലായി രചിച്ച വിഖ്യാത ഗ്രന്ഥമാണ് തഫ്ഹീം.

Read More

Thafheemul Quran Screenshots

Account Number

D4MEDIA
A/C no: 14130200012952
Federal Bank.
Branch - Mavoor Road.
Kozhikode,
Kerala, India.
IFSC CODE: FDRL0001413

System Requirements

2 GB RAM, Dual Core Processor, 10 GB free space in HDD

For Windows

Windows 7/8/10
Latest versions of IE & Edge

For Mac

Apple Mac OS X 10.7 +
Latest versions of Safari

For Linux

Latest versions of Safari
Latest versions of Firefox