• D4 CRUE

    Around 20 staffs

    ഡയറക്ടര്‍, അസി. ഡയറക്ടര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, വെബ് ഡിസൈനര്‍മാര്‍, ലേഔട്ട് ആര്‍ട്ടിസ്റ്റുകള്‍, ഓഡിയോ, വീഡിയോ എഡിറ്റര്‍മാര്‍, ന്യൂസ് എഡിറ്റര്‍മാര്‍, കോഓര്‍ഡിനേറ്റര്‍മാര്‍, ക്യാമറാമാന്‍മാര്‍ എന്നിങ്ങനെ വിവിധ തസ്തകകളിലായി ഇരുപതോളം സ്റ്റാഫുകള്‍ ഇവിടെ ജോലി ചെയ്യുന്നു. കൂടാതെ ബിസിനസ് വിഭാഗത്തില്‍ ജനറല്‍ മാനേജറുടെ കീഴില്‍ ബിസിനസ് എക്‌സിക്യൂട്ടീവുള്‍പ്പെടെയുള്ള സ്റ്റാഫും പ്രവര്‍ത്തന നിരതരാണ്.

    ശൈഖ് മുഹമ്മദ് കാരകുന്ന് (ചെയര്‍മാന്‍ , ഡിഫോര്‍ മീഡിയ)
    വി. കെ. അബ്ദു (ഡയറക്ടര്‍, ഡിഫോര്‍ മീഡിയ)
    കെ. എ. നാസര്‍ (അസി. ഡയറക്ടര്‍, ഡിഫോര്‍ മീഡിയ)
    1/5
  • ABOUT

    D4 MEDIA

    D4media ( Dharma Dhara Division for Digital Media) is the digital wing of Jama'ath-e-islami Kerala Circle, formed for utilising the possibilities of the Internet and Digital media in Islamic Activities. D4media has it own office together with Audio - Visual studios at Hira Centre Calicut lead by well organised Directorate.
    Read More

    Download Broucher

    English Broucher Malayalam Broucher Arabic Broucher

    Follow Us

    • Facebook
    • Yotube
    • Twitter
    1/4
  • SOFTWARE DEVELOPMENT

    Thafheemul Quran

    2008 ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ഖുര്‍ആന്‍ സോഫ്റ്റ്‌വെയറായ തഫ്ഹീമുല്‍ ഖുര്‍ആനിന്റെ പരിഷ്‌കരിച്ച പതിപ്പിന്റെ നിര്‍മ്മാണമാണ് ആദ്യ പ്രൊജക്ട്. ധര്‍മ്മധാര പുറത്തിറക്കിയ ഈ സോഫ്റ്റ്‌വെയര്‍ നിലവില്‍ സി.ഡി/ഡി.വി.ഡി വേര്‍ഷനുകളിലായി ലഭ്യമാണ്. www.thafheem.net എന്ന അഡ്രസ്സില്‍ ഇതിന്റെ വെബ് പതിപ്പും ലഭ്യമാണ്. ഖുര്‍ആന്‍ പാരായണത്തിന്റെ ഓഡിയോ മാത്രമാണ് നിലവിലെ പതിപ്പിലുള്ളത്. പുതിയ പതിപ്പില്‍ മലയാളം അര്‍ഥവും വ്യാഖ്യാനവും ഓഡിയോ സഹിതം ലഭ്യമാവും. വിന്‍ഡോസ് 7-ന്റെ വ്യത്യസ്ത പതിപ്പുകളിലും 2012-ല്‍ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വിന്‍ഡോസ് 8-ലും സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമാകുന്ന വിധത്തില്‍ തയ്യാറാക്കുകയാണ് ഉദ്ദ്യേശ്യം. കൂടാതെ സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ് പി.സി, ഐഫോണ്‍, ഐപാഡ് തുടങ്ങിയ മൊബൈല്‍ ഉപകരണങ്ങളിലും പ്രവര്‍ത്തിക്കുന്ന രീതിയില്‍ ഇത് സംവിധാനിക്കും
    Read More
    1/3
  • WEB DESIGNING

    Designing Websites

    പുതിയ വെബ്‌സൈറ്റുകളുടെ രൂപകല്‍പന, നിലവിലെ വെബ്‌സൈറ്റുകളുടെ പരിപാലനം തുടങ്ങിയവ ഡി4 മീഡിയയുടെ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടുന്നു. പ്രസ്ഥാനത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.jihkerala.org ന്‌ പുറമെ 'ഇസ്‌ലാം മലയാളം', 'ദിശ' തുടങ്ങിയ വെബ്‌സൈറ്റുകളും പ്രബോധനം, ഐ.പി.എച്ച് തുടങ്ങിയ തുടങ്ങിയ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകളും ഇതിലുള്‍പ്പെടുന്നു. പുതിയ വെബ്‌സൈറ്റുകള്‍ രൂപകല്‍പന നടത്താനും വികസിപ്പിക്കാനും പ്രാപ്തരായ ടീമിനെ വളര്‍ത്തിയെടുക്കലും മറ്റൊരു ലക്ഷ്യമാണ്.
    1/5
  • NEWS PORTAL

    www.islamonlive.in

    മലയാളത്തിലെ സമ്പൂര്‍ണ്ണ ഇസ്‌ലാമിക് ന്യൂസ് പോര്‍ട്ടല്‍. ദേശീയവും അന്തര്‍ദേശീയവുമായ ഇസ്്‌ലാമിക വാര്‍ത്തകള്‍ക്ക് പുറമെ കാലിക വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കും നിരൂപണങ്ങള്‍ക്കും പ്രാമുഖ്യം നല്‍കിക്കൊണ്ട് പുതിയ പംക്തികളും കോളങ്ങളും. ആധുനിക മനുഷ്യന്റെ സന്തത സഹചാരിയായി മാറിയ മൊബൈല്‍ ഫോണുകളിലും ടാബ്‌ലെറ്റ് പിസികളിലും ന്യൂസ് പോര്‍ട്ടല്‍ വായിക്കാനാവും. ന്യൂസ്, റിലീജന്‍, കള്‍ച്ചര്‍, കരിയര്‍ ആന്റ് ഗൈഡന്‍സ്, സയന്‍സ്, ലൈഫ്, മീഡിയ എന്നിങ്ങനെ പുനക്രമീകരിച്ച പധാന മെനുകള്‍ക്ക് പുറമെ പ്രഗല്‍ഭരായ എഴുത്തുകാര്‍ കൈകാര്യം ചെയ്യുന്ന കോളങ്ങള്‍, ഫത്‌വകള്‍, ചരിത്ര സംഭവങ്ങള്‍, കഥകള്‍, ശ്രദ്ധേയമായ അറബി നോവലുകളുടെ വിവര്‍ത്തനങ്ങള്‍, തുടങ്ങിയ ഒട്ടേറെ വിഭവങ്ങള്‍ ന്യൂസ് പോര്‍ട്ടലില്‍ ലഭ്യമാണ്. വിവിധ വിഷയങ്ങളില്‍ പണ്ഡിതന്‍മാരുടെ പ്രഭാഷണങ്ങള്‍ക്കു പുറമെ, ഗാനങ്ങള്‍, കഥകള്‍, നാടകങ്ങള്‍, വീഡിയോ ക്ലിപ്പുകള്‍, ഇ-ബുക്ക്, പ്രസന്‍േറഷന്‍ തുടങ്ങിയവ ഇതിലൂടെ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സന്ദര്‍ശകര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ സൗകര്യമുള്ളതോടൊപ്പം വാര്‍ത്തകളും രചനകളും ന്യൂസ് പോര്‍ട്ടലിലേക്ക് അയക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. എഡിറ്റര്‍ക്ക് എഴുതുക : editor@islamonlive.in
    1/4
  • SOCIAL MEDIA

    Activities

    ഫെയ്‌സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ബ്ലോഗ് പോലുള്ള സ്വയം പ്രസാധന മീഡിയയും യുട്യൂബ് പോലുള്ള വീഡിയോ ഷെയറിംഗ് സംവിധാനങ്ങളും വിക്കിപിഡിയ ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വിജ്ഞാന ശേഖരങ്ങളും പുതിയ തലമുറയെ വന്‍തോതില്‍ സ്വാധീനിച്ചിരിക്കയാണ്. പരമ്പരാഗത രീതിയിലെ വാര്‍ത്താ അവതരണങ്ങളില്‍ ഇവര്‍ തല്‍പരരല്ലെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. മാറിയ സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ അതിമഹത്തായ സന്ദേശം പൊതുസമൂഹത്തിലേക്ക് പകര്‍ന്നുനല്‍കാന്‍ ഈ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. ഇതിന് ആവശ്യമായ പദ്ധതികളും ഡി4 മീഡിയ ആസൂത്രണം ചെയ്യുന്നു.
    view site
    1/5
  • MP3,DVD,VCD PROGRAMS

    YouTube channel

    വിജ്ഞാന സമ്പാദനത്തിന് പുസ്തക വായനക്കൊപ്പം ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും വിപുലമായി ഇന്ന് ഉപയോഗിച്ചു വരുന്നു. അതിനാല്‍ തന്നെ ഈ മേഖലയില്‍ ഒരു കുതിച്ചു ചാട്ടം ആവശ്യമായിരിക്കുന്നു. സമൂഹത്തിന് വിജ്ഞാനം പകര്‍ന്നു നല്‍കാനുപകരിക്കുന്ന വിധത്തില്‍ സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രോഗ്രാമുകള്‍ വളരെ കുറഞ്ഞ വിലക്ക് ലഭ്യമാക്കാനാണ് പരിപാടി. പണ്ഡിതന്‍മാര്‍ നയിക്കുന്നു പൊതു വിഷയങ്ങളിലുള്ള സ്റ്റഡി ക്ലാസ്സുകള്‍, വിഷയാധിഷ്ഠിതമായ ഖുര്‍ആന്‍, ഹദീസ് പഠന ക്ലാസ്സുകള്‍, പ്രഭാഷണ പരമ്പരകള്‍ എന്നിങ്ങനെ ഓഡിയോ, വീഡിയയോ പ്രോഗ്രാമുകളുടെ നിര്‍മ്മാണം ഡി4 മീഡിയ ഏറ്റെടുക്കുകയാണ്.
    view site
    1/5
  • DOCUMENTARY FILIM

    Making & Distribution

    ജന മനസ്സുകളില്‍ ആഴത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള ആവിഷ്‌കാര രൂപമാണ് ഡോക്യുമെന്ററികള്‍. ലോകത്ത് സുപ്രധാനമായ പല വിഷയങ്ങളിലും ഡോക്യുമെന്ററികളോ ഡോക്യുഫിക്ഷനുകളോ ഡോക്യുമെന്ററി ഫിലിമുകളോ പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നു. വിവിധ ഭാഷകളില്‍ പുറത്തിറങ്ങുന്ന മ്യൂസിക് ആല്‍ബങ്ങളും ടൂട്ടോറിയല്‍ സിഡികളും ജനങ്ങളില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തുന്നു. ഇത്തരം പരിപാടികള്‍ മലയാളത്തില്‍ തനത് സ്വഭാവത്തില്‍ തയ്യാറാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
    1/3
  • AUDIO VISUAL STUDIO

    Sound Fx

    കോഴിക്കോട് ഹിറാസെന്ററില്‍ ഡി4 മീഡിയ ഓഫീസിനോടനുബന്ധമായി ഓഡിയോ-വിഷ്വല്‍ സ്റ്റുഡിയോയും പ്രവര്‍ത്തിക്കുന്നു. ഓഡിയോ, വീഡിയോ റിക്കോര്‍ഡിംഗ്, സൗണ്ട് ഡബ്ബിംഗ്, കോഡിഒഗ്, സൗണ്ട് മിക്‌സിഒഗ്, വീഡിയോ എഡിറ്റിംഗ്, ഗ്രാഫിക്‌സ്, ആനിമേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഈ സ്‌ററുഡിയോവില്‍ നടക്കുന്നു. ഔട്ട്‌ഡോര്‍ പരിപാടികളുടെ എഡിറ്റിംഗ് ഉള്‍ശപ്പടെയുള്ള പ്രവര്‍ത്തനങ്ങളും ഇവിടെ നടക്കുന്നു.
    1/2
  • INTERNET RADIO, ONLINE CLASS ROOM

    E-learning course

    മുഴുസമയവും പ്രവര്‍ത്തന നിരതമായ ഓണ്‍ലൈന്‍ റേഡിയോ, ചാറ്റ് റൂമുകള്‍, ഇന്റര്‍നെറ്റ് ക്ലാസ്സ് റൂമുകള്‍ തുടങ്ങിയ ആശയവിനിമയ രീതികളും പരമാവധി പ്രയോജനപ്പെടുത്തും. ഇതിലൂടെ ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും പ്രമുഖരായ പണ്ഡിതന്‍മാരുടെ പ്രഭാഷണങ്ങളും വിജ്ഞാന സദസ്സുകളും കേള്‍ക്കാനും ആശയ സംവാദങ്ങളിലേര്‍പ്പെടാനും കഴിയുന്നു. ഇന്റര്‍നെറ്റ് ചാറ്റ് റൂമുകള്‍ വഴി പണ്ഡിതന്‍മാരുടെ ക്ലാസ്സുകള്‍ കേള്‍ക്കാനും സംവദിക്കാനും സാധ്യമാകുന്നു.
    1/1
  • IT TRAINING WORKSHOP

    Online identity

    സൗഹൃദം പങ്ക് വെക്കാനും ആശയ സംവാദത്തിനും യുവതലമുറ പ്രധാനമായും ഇന്ന് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെയാണ് ആശ്രയിക്കുന്നത്. ഇതിന്റെ ഉപയോഗം അനുദിനം വര്‍ദ്ധിച്ചു വരികയാണ്. അതിനാല്‍ തന്നെ ഈ രംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുക എന്നത് അനിവാര്യമായിരിക്കുന്നു. ഇതിനായി ഐ.ടി. മേഖലയിലെ ഇത്തരം വിഷയങ്ങളില്‍ പ്രായോഗികമായ പരിശീലനവും നടത്താനും ഡി 4 മീഡിയ പദ്ധതികളാവിഷ്‌ക്കരിക്കുന്നു. കൃത്യമായ മാര്‍ഗ നിര്‍ദ്ദേശവുമില്ലാത്തതു കാരണം പലപ്പോഴും സമയം പാഴാക്കുന്നതോ വഴി മാറുന്നതോ ആയ ഇടപെടലുകളായി മാറാനിടയുണ്ട്.
    Read More
    1/2
  • ONLINE TV CHANNEL

    Up to date internet channel

    ഇന്റര്‍നെറ്റിലൂടെ നിശ്ചിത സമയങ്ങളിലെ വീഡിയോ പ്രോഗ്രാമുകളാണ് ഓണ്‍ലൈന്‍ ടി.വി. ചാനലിലൂടെ ലക്ഷ്യമാക്കുന്നത്. മതപരവും പ്രാസ്ഥാനികവുമായ വിഷയങ്ങള്‍ക്ക് പുറമെ ആനുകാലിക വിഷയങ്ങളില്‍ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകള്‍, നേതൃത്വത്തിന്റെ അഭിപ്രായ പ്രകടനങ്ങള്‍ തുടങ്ങിയവ ഓണ്‍ലൈന്‍ ചാനലില്‍ അതത് സമയത്ത് ലഭ്യമാക്കും. അതോടൊപ്പം യൂട്യൂബ് പോലുള്ള വീഡിയോ ഷെയറിംഗ് സൈറ്റുകള്‍ പ്രയോജനപ്പെടുത്തി മൂല്യവത്തായ വീഡിയോകള്‍ ഷെയര്‍ ചെയ്യാനുള്ള സംവിധാനവും ഡി4 മിഡിയക്ക് കീഴില്‍ ഒരുക്കിയിരിക്കുന്നു.
    1/1
  • D4 CRUE

    Around 20 staffs

    സമിതി അംഗങ്ങള്‍

    ശൈഖ് മുഹമ്മദ് കാരകുന്ന് (ചെയര്‍മാന്‍ , ഡിഫോര്‍ മീഡിയ)
    വി. കെ. അബ്ദു (ഡയറക്ടര്‍, ഡിഫോര്‍ മീഡിയ)
    കെ. എ. നാസര്‍ (അസി. ഡയറക്ടര്‍, ഡിഫോര്‍ മീഡിയ)
    ടി. കെ ഹുസൈന്‍ (സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി കേരള)
    എന്‍ . എം. അബ്ദുറഹ്മാന്‍ (സെക്രട്ടറി, ജമാഅത്തെ ഇസ്‌ലാമി കേരള)
    സി. ദാവൂദ് (അസി. എക്‌സിക്യൂട്ടീവ് എഡിറ്റര്‍, മാധ്യമം)
    എം. എ. റഹീം (ജനറല്‍ മാനേജര്‍, മാധ്യമം)
    എം. സാജിദ് (ഡെപ്യൂട്ടി സി. ഇ.ഒ മീഡിയാവണ്‍)
    പി. ഐ. നൗഷാദ് (പ്രസിഡന്റ്, സോളിഡാരിറ്റി)
    റഹ്മാന്‍ മുന്നൂര്‍ (എഡിറ്റര്‍, ഇസ്‌ലാമിക്ക് പബ്ലിഷിംഗ് ഹൗസ്)
    നജീബ് കുറ്റിപ്പുറം (തനിമ കലാവേദി)
    1/5
  • ABOUT

    D4 MEDIA

    D4media ( Dharma Dhara Division for Digital Media) is the digital wing of Jama'ath-e-islami Kerala Circle, formed for utilising the possibilities of the Internet and Digital media in Islamic Activities. D4media has it own office together with Audio - Visual studios at Hira Centre Calicut lead by well organised Directorate.
    1/7
D4 MEDIA
1 2 3 4 5 6 7 8 9 10 11 12
WORKS / US / PRODUCTS / CONTACT

ആധുനിക വിവര സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാലഘട്ടത്തിന്റെ ഭാഷയില്‍ പൊതു സമൂഹത്തിന് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കുക എന്നതാണ് ഡി4 മീഡിയയുടെ മുഖ്യ ലക്ഷ്യം. ഇതിന്നായി ഡിജിറ്റല്‍ മീഡിയയുടെ വിവിധ രൂപങ്ങള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള സംവിധാനമൊരുക്കലാണ് പ്രധാന പ്രവര്‍ത്തനം. എന്തിനും എപ്പോഴും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്ന ഒരു തലമുറയാണ് വളര്‍ന്നു വരുന്നത്. വെബ് അധിഷ്ഠിത ജീവിതമെന്ന് വരെ വിശേഷിപ്പിക്കാവുന്ന അവസ്ഥ. അതിനാല്‍ തന്നെ ഡിജിറ്റല്‍ മീഡിയാ രംഗത്തും ഇന്റര്‍നെറ്റിലും ശക്തമായ സാന്നിധ്യമുണ്ടാവുക എന്നത് കാലഘട്ടത്തിന്റെ അനിവവാര്യതയാണെന്ന് ഡി4 മീഡിയാ പ്രവര്‍ത്തകര്‍ മനസ്സിലാക്കുന്നു. 'ധര്‍മധാര ഡിവിഷന്‍ ഫോര്‍ ഡിജിറ്റല്‍ മീഡിയ' എന്നാണ് പൂര്‍ണരൂപം.

ഓഫീസ് സംവിധാനം

ആധുനിക രീതിയിലുള്ള ഓഫീസ് സംവിധാനവും അനുബന്ധമായി ഓഡിയോ, വിഷ്വല്‍ സ്റ്റുഡിയോവും കോഴിക്കോട് ഹിറാ സെന്ററില്‍ പ്രവര്‍ത്തിക്കുന്നു. പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച ഓഫീസ് സംവിധാനം. ഡയറക്ടര്‍, അസി. ഡയറക്ടര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍, വെബ് ഡിസൈനര്‍മാര്‍, ലേഔട്ട് ആര്‍ട്ടിസ്റ്റുകള്‍, ഓഡിയോ, വീഡിയോ എഡിറ്റര്‍മാര്‍, ന്യൂസ് എഡിറ്റര്‍മാര്‍, കോ-ഓര്‍ഡിനേറ്റര്‍മാര്‍, ക്യാമറാമാന്‍മാര്‍ എന്നിങ്ങനെ വിവിധ തസ്തകകളിലായി ഇരുപതോളം സ്റ്റാഫിന് ജോലി ചെയ്യാനുള്ള സൗകര്യം. കൂടാതെ ബിസിനസ് വിഭാഗത്തില്‍ ജനറല്‍ മാനേജറുടെ കീഴില്‍ ബിസിനസ് എക്‌സിക്യൂട്ടീവുള്‍പ്പെടെയുള്ള സ്റ്റാഫും പ്രവര്‍ത്തന നിരതരാണ്.

showreel poster



സാമാന്യജനത്തിന് വിജ്ഞാനം പകര്‍ന്നു നല്‍കാനുപകരിക്കുന്ന വിധത്തില്‍ സാങ്കേതികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പ്രോഗ്രാമുകള്‍ സി ഡി , ഡി വി ഡി കളിലായി ഡി ഫോര്‍ മീഡിയ പുറത്തിറക്കുന്നു. പണ്ഡിതന്മാര്‍ നയിക്കുന്ന പൊതു വിഷയങ്ങളിലുള്ള സ്റ്റഡി ക്ലാസുകള്‍, വിഷയാധിഷ്ഠിതമായ ഖുര്‍ആന്‍-ഹദീസ് പഠന ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, സോഫ്റ്റുവെയര്‍ സി ഡികള്‍, ഓഡിയോ സി ഡികള്‍, ആനിമേഷന്‍ തുടങ്ങിയ മേഖലയിലെല്ലാം ഡി ഫോര്‍ മീഡിയ ഉല്‍പന്നങ്ങള്‍ പുറത്തിറക്കുന്നു.



View Complete Product List

Address:


D4media,
Hira Centre, PB No. 883, Calicut 4,
Kerala, India
Email: info@d4media.in
Phone: 0495 2724881

1. Shaik Mohammed Karakunn ( Asst. Ameer, Jamaat-e-islami Kerala & D4media samithi chairman)
Mob.: 9447 426 247
Email: smkarakunnu@gmail.com

2. V.K. Abdu (Director)
Mob: 9895 046 295
Email: vkabdu@gmail.com

3. K.A. Naser (Asst. Director)
Mob: 9946 666 139
Email: Kanvr2@gmail.com